ജാക്കറ്റും തൊപ്പിയും ധരിച്ച് പുലർച്ചെ ആലുവയിലെത്തും ; ആരും തിരിച്ചറിയാതെ കുതിര സവാരി പഠിച്ച് മഞ്ജു വാര്യർ
ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യർ. ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്.ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് മഞ്ജു വാര്യർക്ക് പരിശീലനം നൽകിയത്.
ജോർജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെൺ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കുതിര സവാരി പഠനം നടത്തി ചലച്ചിത്ര നടി മഞ്ജു വാര്യർ. ഒരു മാസത്തോളം നീണ്ട പരിശീലനമായിരുന്നു നടത്തിയത്.ആലുവ തോട്ടക്കാട്ടുകര ആലപ്പാട്ട് ജോർജ് ഡയസാണ് മഞ്ജു വാര്യർക്ക് പരിശീലനം നൽകിയത്. ജോർജിന്റെ ഉടമസ്ഥതയിലുള്ള 'ലോറ' എന്ന പെൺ കുതിരയിലാണ് താരം കുതിര സവാരി പഠിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ മണപ്പുറത്ത് എത്തിയിരുന്ന മഞ്ജു എന്നും രണ്ട് മണിക്കൂറാണ് കുതിര സവാരി പരിശീലനം നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിര സവാരി പഠിച്ചെടുത്തുവെന്ന് പരിശീലകൻ ജോർജ് പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങി.
എറണാകുളത്തെ ഫ്ലാറ്റിൽ നിന്നുമാണ് ആലുവയിൽ എത്തിയിരുന്നത് ജാക്കറ്റും തൊപ്പിയും ധരിച്ച് ബൈക്കിൽ എത്തുന്ന മഞ്ജുവിനെ അധികം ആരും തിരിച്ചറിഞ്ഞിരുന്നില്ല. മണപ്പുറത്ത് തിരക്ക് കൂടുന്നതിന് മുൻപ് പഠനം കഴിഞ്ഞ് മടങ്ങും. ചലച്ചിത്ര താരങ്ങളായ സണ്ണി വെയിൻ, സിജു വിൽസൺ, ചലച്ചിത്ര നിർമാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം കുതിര സവാരി പഠിക്കാൻ ആലുവ മണപ്പുറത്ത് എത്തിയിരുന്നു. പരിശീലനത്തിന് ശേഷം ഓൾഡ് ദേശം റോഡിലെ കടകളിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ആലുവ സ്വദേശിയായ ചലച്ചിത്ര താരം സിജു വിൽസൺ വഴിയാണ് മഞ്ജു വാര്യർ കുതിര സവാരി പഠനത്തിന് ജോർജിനെ സമീപിച്ചത്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ ബൈക്ക് റൈഡിങ്ങിനൊപ്പം സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി നടത്താനുള്ള തയ്യാറെടുപ്പിലാണ്.