ഈ മോശം സമയത്ത് ശരിക്കും ഒപ്പം നില്‍ക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു ; നന്ദി പറഞ്ഞ് അന്ന രാജന്‍

എന്നെ മനസിലാക്കിയതിനും ആ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി

 

'ഞാന്‍ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്ന് പറഞ്ഞും ഒരുപാട് പ്രതികരണങ്ങള്‍ ലഭിക്കുന്നു.

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകളെടുത്ത് മോശം ഉദ്ദേശത്തോടെ പ്രചരിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം അന്ന രാജന്‍ പ്രതികരിച്ചിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ബോഡി ഷെയിം ചെയ്യുന്ന തരത്തില്‍ വിവിധ ആങ്കിളുകളില്‍ നിന്നുള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് യൂട്യൂബേഴ്‌സ് പകര്‍ത്തിയത്. ഇതില്‍ പരാതിയുമായി നടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് നടി.

'ഞാന്‍ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്ന് പറഞ്ഞും ഒരുപാട് പ്രതികരണങ്ങള്‍ ലഭിക്കുന്നു. എന്നെ മനസിലാക്കിയതിനും ആ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി. ഇത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഈ മോശം സമയത്ത് ശരിക്കും ഒപ്പം നില്‍ക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു. ചില വലിയ, ബഹുമാന്യരായ ആളുകള്‍ എന്നെ പിന്തുണയ്ക്കാന്‍ സമയം കണ്ടെത്തി. അതിന് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ സമയത്ത് ലഭിച്ച സ്നേഹവും കരുതലും പ്രോത്സാഹനവും ഞാന്‍ എപ്പോഴും ഓര്‍ക്കും. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി', നടിയുടെ വാക്കുകള്‍.