പ്രണവിന്റെയും വിസ്മയയുടെയും വിവാഹ കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ ഞങ്ങള്‍ക്കാവില്ല; സുചിത്ര മോഹന്‍ലാല്‍

നിങ്ങള്‍ക്ക് ഇനി കല്യാണം വേണ്ടെങ്കില്‍ അതും ഓക്കെ.

 

ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കഴിക്കണം എന്ന് തോന്നുമ്പോള്‍ കഴിക്കാം.

മക്കളുടെ വിവാഹത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര മോഹന്‍ലാല്‍. മക്കളുടെ വിവാഹം എന്ന് നടക്കുമെന്ന ചോദ്യങ്ങള്‍ കേട്ട് ജനങ്ങള്‍ക്ക് ഇപ്പോള്‍ മടുത്തു കാണുമെന്നാണ് തമാശരൂപേണ സുചിത്ര പറയുന്നത്. വിവാഹം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതുമെല്ലാം പൂര്‍ണ്ണമായും മക്കളുടെ മാത്രം തീരുമാനമാണെന്ന് സുചിത്ര വ്യക്തമാക്കി.
'കുട്ടികളുടെ കല്യാണം എന്തായി എന്ന ചോദ്യം ചോദിച്ച് ആള്‍ക്കാരിപ്പോള്‍ മടുത്തു എന്ന് തോന്നുന്നു. അതും അവരുടെ ഇഷ്ടം. ഞാന്‍ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് കഴിക്കണം എന്ന് തോന്നുമ്പോള്‍ കഴിക്കാം. ഇനിയിപ്പോള്‍ ഞങ്ങള്‍ കണ്ടുപിടിച്ച് തരണമെന്ന് പറഞ്ഞാല്‍ വന്നു പറഞ്ഞോ. നിങ്ങള്‍ക്ക് സ്വന്തമായി കണ്ടുപിടിക്കണമെങ്കില്‍ അതും ഞങ്ങളോട് തുറന്നു പറയാം. നിങ്ങള്‍ക്ക് ഇനി കല്യാണം വേണ്ടെങ്കില്‍ അതും ഓക്കെ.

നിങ്ങള്‍ നമ്മുടെ കൂടെ ഇരിക്കുന്നത് നമുക്ക് ഏറ്റവും സന്തോഷമാണ്. എപ്പോള്‍ വേണമെങ്കിലും അത് നിങ്ങള്‍ക്ക് ഞങ്ങളോട് തുറന്നു പറയാം എന്ന്. പിന്നെ എല്ലാവരും ഞങ്ങളോട് പറയും നിങ്ങള്‍ക്ക് കൊച്ചുമക്കള്‍ വേണ്ടേ എന്ന്. ഞാന്‍ പറയും എന്റെ ചേട്ടന്റെയും ചേച്ചിയുടെയുമൊക്കെ കൊച്ചുമക്കളുണ്ട്. അതുമതി. ഇവര്‍ക്ക് എപ്പോഴാ വേണ്ടതെന്ന് വച്ചാല്‍ അപ്പോള്‍ നോക്കാം.
ഇപ്പോഴത്തെ ജനറേഷനും അതാണ് ഇഷ്ടം. അവര്‍ ഇപ്പോള്‍ മുതിര്‍ന്ന ആളുകളാണ്. അപ്പുവാണെങ്കില്‍ അവനിപ്പോള്‍ 36 വയസായി. മായക്ക് ആണെങ്കില്‍ ഇപ്പോള്‍ 32 വയസായി. അവര്‍ക്ക് ആ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ പിന്നെ, അല്ലെങ്കില്‍ നമ്മള്‍ പറയുന്ന പോലെ കേള്‍ക്കണം എന്നൊന്നും പറഞ്ഞാല്‍ പറ്റില്ല,' സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു