ഞങ്ങള്‍ ഒന്നിച്ചല്ല ജീവിക്കുന്നത് , ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
വേര്‍പിരിഞ്ഞവര്‍ സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ല
വീണ്ടും തമ്മില്‍ ഒരുമിക്കാന്‍ സാധ്യതയില്ലെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു.
ടെലിവിഷന്‍ സീരിയല്‍ രംഗത്തെ അഭിനേതാക്കളും യഥാര്‍ത്ഥ ജീവിത്തതില്‍ പങ്കാളികളുമാണ് മനുവര്‍മയും സിന്ധുവും. 25 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തിരുമാനിച്ചെന്ന് പറയുകയാണ് മനു വര്‍മ. ഇരുവരും ഇപ്പോള്‍ ഒന്നിച്ചല്ല താമസമെന്നും വിവാഹമോചന കേസ് കോടതിയുടെ പരിഗണയില്‍ നടക്കുകയാണെന്നും മനു വര്‍മ പറഞ്ഞു.വീണ്ടും തമ്മില്‍ ഒരുമിക്കാന്‍ സാധ്യതയില്ലെന്നും മനു വര്‍മ കൂട്ടിച്ചേര്‍ത്തു.
'ഞാനും ഭാര്യയും ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്‌നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാള്‍ പ്രണയിച്ചും സ്‌നേഹിച്ചും ജീവിച്ച എത്രയോപേര്‍ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാര്‍ട്ട് ഓഫ് ദ് ഗെയിം. ഇപ്പോള്‍ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോര്‍ട്ടില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാന്‍ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളില്‍ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.
പിരിഞ്ഞ ആള്‍ക്കാര്‍ ഒരിക്കലും തമ്മില്‍ തമ്മില്‍ നല്ലത് പറയില്ലല്ലോ. കോര്‍ട്ട് റൂമില്‍ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാന്‍ ഒരു മടിയാണ്. പണ്ടൊരു അണ്ടര്‍സ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോള്‍ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ സ്‌നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാന്‍ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോള്‍ മാറി താമസിക്കുന്നതാണ് നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ കൂടിയാലോ. എന്തിനാണ് അത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവര്‍ വേര്‍പിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും.
ഇവിടെയും അത് വന്ന് കഴിഞ്ഞാല്‍ നല്ലതാണ്. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ചിലപ്പോള്‍ ഡിവോഴ്‌സ് കൂടും. വേര്‍പിരിഞ്ഞവര്‍ സൗഹൃദം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാല്‍ കീറി മുറിക്കാന്‍ നില്‍ക്കുകയല്ലേ. മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാള്‍ അമേരിക്കയിലാണ്. അവിടെ ഐടി എന്‍ജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാള്‍ ബാംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവള്‍ സുഖമില്ലാത്ത കുഞ്ഞാണ്,' മനു വര്‍മ പറയുന്നു.