‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് എത്തും 

 തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസി’ലെ “പട്ടാമ്പൂച്ചി” എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതമൊരുക്കിയ ഈ മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത് സുബ്ലഷിണിയാണ്. അരുൺരാജ കാമരാജാണ് വരികൾ രചിച്ചിരിക്കുന്നത്.

സൂര്യയും മമിത ബൈജുവും തമ്മിലുള്ള മനോഹരമായ പ്രണയരംഗങ്ങളും മമിതയുടെ ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുമാണ് പ്രൊമോ വീഡിയോയുടെ പ്രധാന ആകർഷണം. വിജയ് ബിന്നിയാണ് ഗാനത്തിന് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ 2026 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തിയേറ്റർ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഒ.ടി.ടി ഡിജിറ്റൽ അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ‘ലക്കി ഭാസ്‌ക്കറിന്’ ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിരിക്കുമെന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകുന്നത്.

വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളി താരം മമിത ബൈജു നായികയാകുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് തെലുങ്കിലെ മുൻനിര ബാനറായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ്.