പൊതുവേദിയില്‍ കുഴഞ്ഞുവീണ് വിശാല്‍

നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് പോകവെയാണ് നടന്‍ വീണത്.

പൊതുവേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് നടന്‍ ബോധരഹിതനായി കുഴഞ്ഞുവീണത്. സൗന്ദര്യമത്സരത്തിന് ആശംസകള്‍ അറിയിച്ച് പോകവെയാണ് നടന്‍ വീണത്. ഉടന്‍ തന്നെ നടനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാന്‍സ്‌ജെന്ററുകള്‍ക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും സ്പെഷ്യല്‍ ഗസ്റ്റ് ആയാണ് വിശാല്‍ എത്തിയത്. വിശാലിന് ബോധക്ഷയം സംഭവിച്ചതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം, നേരത്തെയും പൊതുവേദിയില്‍ നടന്‍ മോശം ആരോഗ്യാവസ്ഥയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'മദ ഗദ രാജ'യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ കടുത്ത പനിയും വിറയലോടെയുമാണ് വിശാല്‍ എത്തിയത്. താരത്തിന്റെ ആരോഗ്യാവസ്ഥ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.