'അവളാണ് എന്നെ ഒരു മികച്ച മനുഷ്യനാക്കി മാറ്റിയത്' ; അനുഷ്കയെ കുറിച്ച് വിരാട് കോഹ്‌ലി
സസ്യാഹാര ജീവിതശൈലി പിന്തുടരുന്ന പ്രമുഖ ദമ്പതികളിൽ ശ്രദ്ധേയരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും. ഈ ഭക്ഷണരീതി തങ്ങളുടെ ജീവിതത്തിൽ കൂടുതൽ പോസിറ്റീവ്
സസ്യാഹാര ജീവിതശൈലി പിന്തുടരുന്ന പ്രമുഖ ദമ്പതികളിൽ ശ്രദ്ധേയരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും. ഈ ഭക്ഷണരീതി തങ്ങളുടെ ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് മാറ്റങ്ങൾ കൊണ്ടുവന്നതായി ഇരുവരും പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം ഒരു പതിറ്റാണ്ടോളം നീളുന്ന ദാമ്പത്യജീവിതത്തിൽ പരസ്പരം നൽകുന്ന പിന്തുണയാണ് പല നല്ല മാറ്റങ്ങൾക്കും കാരണമായതെന്ന് ഇവർ പറയുന്നു. മൃഗങ്ങളോടുള്ള കരുണയും ആരോഗ്യസംരക്ഷണവും മുൻനിർത്തിയാണ് ഈ ജീവിതശൈലി തിരഞ്ഞെടുക്കാൻ ഇരുവരും തീരുമാനിച്ചത്.
മൃഗങ്ങളോടുള്ള കടുത്ത സ്നേഹം കാരണമാണ് അനുഷ്ക 2015-ൽ സസ്യാഹാരത്തിലേക്ക് മാറുന്നത്. തുടക്കത്തിൽ ഈ മാറ്റം അല്പം ബുദ്ധിമുട്ടായിരുന്നു എന്ന് അനുഷ്ക സമ്മതിക്കുന്നുണ്ടെങ്കിലും, മനസ്സമാധാനത്തിനും ആത്മീയമായ കാരണങ്ങൾക്കുമായാണ് താൻ ഈ വഴി തെരഞ്ഞെടുത്തതെന്ന് താരം വ്യക്തമാക്കുന്നു. സസ്യാഹാരിയായതിന് ശേഷം തനിക്ക് അസുഖങ്ങൾ വരുന്നത് കുറഞ്ഞതായും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ബോധവതിയായതായും അനുഷ്ക പറയുന്നുണ്ട്. കുറച്ചു വർഷങ്ങൾക്ക് ശേഷം വിരാടും ഈ പാത പിന്തുടരുകയായിരുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്നാണ് താൻ സസ്യാഹാരം തെരഞ്ഞെടുത്തതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇതെന്നും കോഹ്‌ലി പിന്നീട് വെളിപ്പെടുത്തി.