26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമ്പോള്‍ ചര്‍ച്ചയായി വിജയുടെ ഭാര്യ സംഗീത ; ആസ്തി 400 കോടി
വിജയ് ഇതുവരെ വിവാഹ മോചനത്തിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വിജയിയുടെ ഭാര്യ എന്നതിലപ്പുറം സംഗീത തമിഴ്‌നാട്ടില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തി തന്നെയാണ്.
വിജയ് യുടെ ഭാര്യ സംഗീത കഴിഞ്ഞ ദിവസമാണ് വിജയിയുമായി വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ട് ചെങ്കല്‍പ്പെട്ട് കോടതിയെ സമീപിച്ചത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് വിവാഹ മോചന ഹര്‍ജിയിലെ പ്രധാന ആരോപണം. തമിഴിലെ ഏറ്റവും ശക്തമായ ദമ്പതികളെന്ന് വിശേഷിപ്പിച്ചിരുന്ന ഇവരുടെ 26 വര്‍ഷത്തെ ദാമ്പത്യമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിജയ് ഇതുവരെ വിവാഹ മോചനത്തിന് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വിജയിയുടെ ഭാര്യ എന്നതിലപ്പുറം സംഗീത തമിഴ്‌നാട്ടില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തി തന്നെയാണ്. സൂഹൃത്ത് വലയങ്ങള്‍ കൊണ്ടും സമ്പന്നത കൊണ്ടും സംഗീതയും ശക്തയാണ്. ജനിച്ചത് തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തില്‍. വിജയിയുടെ ഭാര്യ ആകുന്നതിന് മുന്‍പ് തന്നെ കോടികളുടെ സ്വത്തിന് ഉടമയായിരുന്നു സംഗീത. ലണ്ടന്‍ വ്യവസായിയായ ശ്രീലങ്കന്‍ തമിഴ് വംശജന്‍ സ്വര്‍ണ്ണലിംഗത്തിന്റെ മകളാണ് സംഗീത. നിലവില്‍ സംഗീതക്ക് 400 കോടിയിലേറെ സ്വത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ ഉള്‍പ്പെടെ വലിയ സൗഹൃദവലയവും സംഗീതയ്ക്കുണ്ട്.
വിജയിയുടെ 1996-ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാഗ' എന്ന ചിത്രം കണ്ട് വിജയിയുടെ ആരാധികയായി മാറിയ ആളാണ് സംഗീത. അന്ന് സംഗീത ലണ്ടനില്‍ പഠിക്കുകയായിരുന്നു. ആ സമയത്ത് വിജയിക്ക് സ്ഥിരമായി കത്തയക്കുമായിരുന്നു. പിന്നീട് ആ സുഹൃത്ത് ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നു. 1999ലാണ് ഇരുവരും വിവാഹിതരായത്. ഇരുമതസ്ഥരായതിനാല്‍ 1954ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. യുകെയില്‍ വച്ചായിരുന്നു വിവാഹം. വിജയ്- സംഗീത ദമ്പതിമാര്‍ക്ക് രണ്ടുമക്കളാണുള്ളത്. ജേസണ്‍ സഞ്ജയ് വിജയ്യും ദിവ്യാ സാഷയും.