വിജയ് ചിത്രം ജനനായകന്‍ ഏപ്രില്‍ 24ന് തിയറ്ററിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ്നാട് ഇലക്ഷന്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജനനായകന്‍ വെളിച്ചം കാണാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.

 

ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം 'ജന നായകന്' പ്രദര്‍ശനാനുമതി ലഭിക്കാത്തില്‍ ഏറെ നിരാശയിലാണ് ആരാധകര്‍. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യന്നത്. ഇപ്പോഴിതാ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്നുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രം ഏപ്രില്‍ 24 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതിയിടുന്നത്. തമിഴ്നാട് ഇലക്ഷന്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജനനായകന്‍ വെളിച്ചം കാണാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ് ജനനായകന്‍.