വിജയ് സേതുപതിയുടെ ‘ബത്ത’ ഒടിടിയിൽ എത്തി

 വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത പുതിയ തമിഴ് ചിത്രം ‘ബത്ത’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിംഗിനെത്തിയിരിക്കുന്നത്. തിയേറ്ററുകളിൽ നിന്ന് ആഗോളതലത്തിൽ 33.46 കോടി രൂപയാണ് ചിത്രം വാരിയത്.

‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രശസ്ത സംവിധായകൻ ആറ്റ്‌ലി അവതരിപ്പിക്കുന്ന ‘ബത്ത’ നിർമ്മിച്ചിരിക്കുന്നത് പ്രിയ ആറ്റ്‌ലിയും മുറാദ് ഖേതാനിയും ചേർന്നാണ്.

ഒക്ടോബർ 1-നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിയത്. വിജയ് സേതുപതിയുടെ തകർപ്പൻ അഭിനയവും വ്യത്യസ്തമായ ലുക്കുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മുൻപ് പുറത്തുവന്ന, വിന്റേജ് ലുക്കിൽ ബീഡി വലിച്ച് നിൽക്കുന്ന വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.

മലയാളി താരം ലിജോമോൾ ജോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സായ് അഭ്യങ്കർ സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ അച്ഛൻ-മകൾ ആത്മബന്ധം പ്രമേഹമാക്കിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. കെ.കെ. നഗർ ഗാന ജീവയാണ് ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വിജയ് സേതുപതിയുടെ ഗംഭീര പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.