വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് തീയതി പുറത്ത്

 സിനിമാ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

 സിനിമാ ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം ‘ജനനായകൻ’ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം ജൂലൈ 23-ന് റിലീസ് ചെയ്യും. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം തിയേറ്ററുകളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. മികച്ച നിലവാരമുള്ള സിനിമകൾ സമ്മാനിച്ചിട്ടുള്ള വെങ്കട്ട് കെ. നാരായണയാണ് കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം മമിത ബൈജു ഉൾപ്പെടെയുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തെക്കുറിച്ചുള്ള മറ്റൊരു ആവേശം ജനിപ്പിക്കുന്ന അപ്ഡേറ്റ് വിജയ്‌യുടെ പ്രിയപ്പെട്ട മൂന്ന് ഹിറ്റ് സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ ദിലീപ്കുമാർ എന്നിവർ ഈ സിനിമയിലെ ഒരു പ്രധാന ഗാനരംഗത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ്.
സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അനിൽ അരശാണ്. വി. സെൽവകുമാർ (ആർട്ട്), ശേഖർ, സുധൻ (കൊറിയോഗ്രാഫി), അറിവ് (വരികൾ), പ്രതീഷ് ശേഖർ (പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വിജയ്‌യുടെ സിനിമാ കരിയറിന് പൂർണ്ണവിരാമമിടുന്ന ചിത്രമായതുകൊണ്ട് തന്നെ തമിഴകത്തും കേരളത്തിലും റെക്കോർഡ് പ്രീ-ബുക്കിങ്ങാണ് ചിത്രത്തിന് പ്രതീക്ഷിക്കുന്നത്.