‘എന്നെ എന്താ ക്ഷണിക്കാത്തത്?’ കുട്ടി ആരാധികയുടെ പരിഭവത്തിന് വിജയ് ദേവരകൊണ്ടയുടെ മറുപടി
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹിതരായത്. തങ്ങളുടെ വിവാഹത്തിന് ശേഷം, ദമ്പതികൾ വിവിധ നഗരങ്ങളിലും ക്ഷേത്രങ്ങളിലും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തിരുന്നു. വിവാഹത്തിന് ശേഷം കഴിഞ്ഞ മാർച്ച് 4ന് ഹൈദരാബാദിൽ വെച്ചും ഗംഭീര സ്വീകരണം സംഘടിപ്പിച്ചിരുന്നു.

ഒരു കുട്ടി ആരാധികയുടെ വീഡിയോ ഇപ്പോള്‍ വൈറലാകുന്നത്. തന്നെ എന്തുകൊണ്ട് വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് കുട്ടി ആരാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ചോദിക്കുന്നു. ‘ഞാനും നിങ്ങളുടെ ആരാധകയല്ലേ? ഞങ്ങളുടെ കാര്യമോ?’ എന്നായിരുന്നു ആ കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം.
വീഡിയോ വൈറലായതിന് പിന്നാലെ വിജയ് മറുപടി നൽകുകയും ചെയ്തു. “കുഞ്ഞേ.. ഞാൻ നിന്നെ ഉച്ചഭക്ഷണം കഴിക്കാനായി എൻ്റെ വീട്ടിലേക്ക് ക്ഷണിക്കും. നിനക്ക് പ്രിയപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും എന്നോട് പറയൂ, നമുക്ക് വീട്ടിൽ അതെല്ലാം ഉണ്ടാക്കി കഴിക്കാം”. രശ്മികയും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഏറെ നാളായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇവർ വിവാഹം കഴിഞ്ഞത്.