ഗിന്നസ് റെക്കോർഡ് ജേതാവ് ഇഷാക്കിന്റെ തമിഴ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "വേഗുളി"യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു...
'അകദം' എന്ന ചിത്രം ഒറ്റ ഷോട്ടിൽ നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച സംവിധായകൻ ഇഷാക്ക്, ഗാനരചയിതാവ് പ്രിയനെ നായകനാക്കി തമിഴിൽ സംവധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'വേഗുളി'. നിലവിൽ,
'അകദം' എന്ന ചിത്രം ഒറ്റ ഷോട്ടിൽ നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച സംവിധായകൻ ഇഷാക്ക്, ഗാനരചയിതാവ് പ്രിയനെ നായകനാക്കി തമിഴിൽ സംവധാനം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് 'വേഗുളി'. നിലവിൽ, മസ്കര, മകയാല എന്നിവയുൾപ്പെടെ 500-ലധികം ഗാനങ്ങൾ എഴുതിയ ഗാനരചയിതാവ് പ്രിയൻ നായകനായ 'അരണം' എന്ന ചിത്രം നിർമ്മിച്ച തമിഴ് തിരുങ്കുടം തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. വേദ ഫിലിംസിൻ്റെ ബാനറിൽ വിജയ ശരവണനാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. സംവിധായകൻ ഇഷാക് തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും ഒരുക്കുന്നത്. ചിത്രം 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ദിവ്യ ചന്ദ്രൻ, ബോയ്സ് മണികണ്ഠൻ, ഷർമിള, പൂവയ്യർ, ഡാനി, ചാപ്ലിൻ ബാലു, ഇമാൻ അണ്ണാച്ചി, ഈറോഡ് ശരവണൻ, ചേരൻരാജ്, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നാഗാർജുന നിർവഹിച്ചിരിക്കുന്നു. ശ്രീലങ്കയിൽ ദേശീയ അവാർഡ് നേടിയ ഷമീൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് ദേവരാജ് നിർവഹിച്ചിരിക്കുന്നു, കലാസംവിധാനം നടരാജ് നിർവഹിച്ചിരിക്കുന്നു. ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു ഭീകര സംഭവത്തെ ആസ്പദമാക്കി കഥ പറയുന്ന ചിത്രത്തിന് നിലവിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ‘എ’ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്