വൈക്കം വിജയലക്ഷ്‍മിയുടെ ഹൃദ്യമായ ആലാപനം;പ്രേക്ഷകർ ഏറ്റെടുത്ത്  എ ആർ എമ്മിലെ അങ്ങ്  വാനക്കോണില്

 ജിതിന്‍ ലാല്‍ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് എആര്‍എം. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ 3ഡി ചിത്രം വലിയ പ്രേക്ഷകപ്രീതിയുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്.

 

 ജിതിന്‍ ലാല്‍ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് എആര്‍എം. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ 3ഡി ചിത്രം വലിയ പ്രേക്ഷകപ്രീതിയുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ദിബു നൈനാന്‍ തോമസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഇപ്പോഴിതാ ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

അങ്ങ് വാനക്കോണില് എന്നാരംഭിക്കുന്ന ഗാനം ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ .ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ദിബു നൈനാന്‍ തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപ്‌.