മികച്ച പ്രതികരണങ്ങളോടെ ‘ഉന്മാദം’ രണ്ടാം വാരത്തിലേക്ക്
മലയാള സിനിമയിൽ പുതിയ ദൃശ്യാനുഭവമായി മാറിയ കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’ മികച്ച പ്രേക്ഷകാഭിപ്രായങ്ങളോടെ തിയറ്ററുകളിൽ വിജയകരമായ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച തിയറ്റർ റെസ്‌പോൺസ് നേടി മുന്നേറുന്ന ചിത്രം, വേറിട്ടൊരു പോലീസ് സ്റ്റോറിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിൽ ഷെല്ലി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയ കുഞ്ചാക്കോ ബോബന്റെ അഭിനയമികവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒപ്പം സൗമ്യ എന്ന കഥാപാത്രത്തെ അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിച്ച ലിജോമോൾ ജോസിന്റെ പ്രകടനവും പ്രേക്ഷകരുടെ വലിയ കവർച്ച നേടിയിരിക്കുകയാണ്.
പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ‘ഉന്മാദം’ മലയാളത്തിലെ എക്കാലത്തെയും മികച്ച എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. ആദ്യ സംവിധാന സംരംഭത്തിൽ തന്നെ മികച്ച കൈയ്യടക്കമാണ് അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതും, തൊട്ടാൽ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതുമായ ഒരു നിഗൂഢ ഫയലിന് പിന്നാലെ നായകൻ സഞ്ചരിക്കുന്നതും, തുടർന്നുണ്ടാകുന്ന അവിശ്വസനീയമായ സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിട്ടുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബുമോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം, ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. അർജുൻ സേതുവിന്റെ ഛായാഗ്രഹണവും, കിരൺ ദാസ്, ജിതിൻ ജോൺ എന്നിവരുടെ എഡിറ്റിംഗും, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പിആർഒ ആതിര ദിൽജിത്ത് ആണ്.