മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ലുക്മാൻ ചിത്രം ടര്‍ക്കിഷ് തര്‍ക്കം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു

സണ്ണിവെയ്‌ൻ, ലുക്മാൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം 'ടര്‍ക്കിഷ് തര്‍ക്കം' തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ചിത്രം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്.

 

സണ്ണിവെയ്‌ൻ, ലുക്മാൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രം 'ടര്‍ക്കിഷ് തര്‍ക്കം' തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് ചിത്രം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. 

അതേസമയം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നവാഗതനായ നവാസ് സുലൈമാന്‍ സംവിധാനം ചെയ്ത സിനിമ മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതല്ലെന്നും ഇവര്‍ അറിയിച്ചു.

ഇസ്ലാം മതത്തിലെ ഖബറടക്ക പശ്ചാത്തലമാണ് കഥ. ഖബറടക്കവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചിത്രത്തിന്റെ പ്രമേയം. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരും മറ്റ് താരങ്ങളാണ്.

‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി.