പത്തൊന്‍പത് ദിവസംകൊണ്ട് ടര്‍ബോയ്ക്ക് കേരളത്തില്‍ മാത്രം 20,000 ഷോകള്‍
20,000 ഷോകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ.
Jun 11, 2024, 07:49 IST
തിയേറ്ററില്‍ ആളൊഴിയാതെ മമ്മൂട്ടി ചിത്രം ടര്‍ബോ. ആക്ഷന്‍ മാസ് എന്റര്ടെയ്നര് തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ടര്‍ബോ 20,000 ഷോകള്‍ പൂര്‍ത്തിയാക്കി എന്നറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
റിലീസ് ചെയ്ത് പത്തൊന്‍പത് ദിവസം കൊണ്ടാണ് ഈ നേട്ടം. കേരളത്തില്‍ മാത്രമാണ് 20,000 ഷോകള്‍ ടര്‍ബോ പൂര്‍ത്തി ആക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
20,000 ഷോകള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. കണ്ണൂര്‍ സ്ക്വാഡ് ( 29.2K), ഭീഷ്മപര്‍വ്വം(25.8K) എന്നീ ചിത്രങ്ങളാണ് ടര്‍ബോയ്ക്ക് മുന്നില്‍. മധുരരാജ(18.2K), ദ പ്രീസ്റ്റ്(18.2K) എന്നിവയാണ് ഷോയുടെ കാര്യത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.