വിസ്മയക്കാഴ്ചകളുമായി ഹൈബ്രിഡ് 3ഡി ചിത്രം ലൗലിയുടെ ട്രെയിലർ
മലയാളത്തിലെ ആദ്യ ഹൈബ്രിഡ് 3ഡി ചിത്രം 'ലൗലി'യുടെ ട്രെയിലർ പുറത്തിറങ്ങി. സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായർ) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബുവാണ്.
Updated: Apr 27, 2025, 20:06 IST
മലയാളത്തിലെ ആദ്യ ഹൈബ്രിഡ് 3ഡി ചിത്രം 'ലൗലി'യുടെ ട്രെയിലർ പുറത്തിറങ്ങി. സാൾട്ട് ആൻഡ് പെപ്പർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരൻ (ദിലീഷ് നായർ) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആഷിഖ് അബുവാണ്. മെയ് രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
യുവതാരം മാത്യു തോമസിനൊപ്പം അനിമേഷൻ ഈച്ചയാണ് നായികയായി എത്തുന്നത്. പ്രശസ്ത പിന്നണിഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാറാണ് ലൗലിക്ക് ശബ്ദം പകർന്നിരിക്കുന്നത്. അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ. ജയൻ, ബാബുരാജ്, ഡോ. അമർ രാമചന്ദ്രൻ, അരുൺ, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെപിഎസി. ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നേനി എന്റർടൈൻമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ ഘട്‌സ് പ്രൊഡക്ഷൻസ് എന്നിവരുടെ ബാനറിൽ ഡോ. അമർ രാമചന്ദ്രൻ, ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന 'ലൗലി ' വിസ്മയകാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റർ കിരൺദാസ്. കോ- പ്രൊഡ്യൂസർ പ്രമോദ് ജി. ഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ