ഞെട്ടിച്ച് 'പരാശക്തി' ട്രെയ്‌ലറും ശിവകാർത്തികേയനും
സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഒരു പക്കാ ആക്ഷൻ ഡ്രാമ ചിത്രമാകും പരാശക്തി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ശിവകാർത്തികേയൻ, അഥർവ്വ, രവി മോഹൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളും സിനിമയിൽ ഉണ്ടാകുമെന്ന സൂചനകളും ട്രെയ്‌ലർ നൽകുന്നുണ്ട്.
വിജയ് ചിത്രം ജനനായകന് ഒപ്പമാണ് പരാശക്തി റിലീസ് ചെയ്യുന്നത്. ഇരു സിനിമകളുടെയും ക്ലാഷ് റിലീസിനെ സംബന്ധിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിജയ്‌യുടെ ജനനായകന് മുന്നിൽ പരാശക്തിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ചിലർ എക്സിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ പരാശക്തിയുടെ ട്രെയിലറിന് പിന്നാലെ ജനനായകനെ കടത്തിവെട്ടാൻ ശിവകാർത്തികേയൻ സിനിമയ്ക്ക് സാധിക്കുമെന്നുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. ജനുവരി 10 നാണ് പരാശക്തി പുറത്തിറങ്ങുന്നത്. സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കരയുടെ ഗംഭീര സിനിമയാകും പരാശക്തി എന്നാണ് മറ്റു കമന്റുകൾ.