നെഗറ്റീവ് പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിച്ച് ‘ടോക്സിക്’ ; ഇതുവരെ നേടിയത് 285 കോടി
തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയറ്ററുകളിൽ എത്തി. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം കന്നഡയിലും
തെന്നിന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയറ്ററുകളിൽ എത്തി. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ ഇതിനോടകം 250 കോടി ക്ലബ്ബ് കടന്ന ചിത്രം, സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആകെ 285 കോടി രൂപയാണ് നേടിയത്. ഇതിൽ വിദേശ വിപണിയിൽ നിന്നും മാത്രം 29 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
അധികാര കൈമാറ്റത്തിന്റെ പശ്ചാത്തലത്തിലുള്ള അപകടകരമായ ഒരു ലോകമാണ് ചിത്രത്തിന്റെ കഥാകാൻവാസ്. ക്രൈം, ആഗ്രഹം, കുടുംബം, വിശ്വസ്തത, വഞ്ചന, അധികാരം എന്നിവ പരസ്പരം ഇഴചേരുന്ന പ്രമേയമാണ് ചിത്രം പറയുന്നത്. ബന്ധങ്ങളും അധികാരത്തിനായുള്ള തീവ്രമായ പോരാട്ടങ്ങളും നിറഞ്ഞ ലോകത്തിലൂടെയാണ് കഥ മുന്നേറുന്നത്. മലയാള സിനിമയിൽ നിന്ന് ആഗോള സിനിമാ ക്യാൻവാസിലേക്കുള്ള ഗീതു മോഹൻദാസിന്റെ നിർണായക ചുവടുവെപ്പ് കൂടിയാണ് ഈ ഗ്യാങ്സ്റ്റർ ഡ്രാമ. കഥാപാത്രങ്ങളുടെ ആഴവും മാനുഷിക വികാരങ്ങളും ചോർന്നുപോകാതെ ആക്ഷനും ദൃശ്യവിസ്മയവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. റായയെയും ടിക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള സങ്കീർണ്ണമായ ലോകത്തിന് കൂടുതൽ ആഴം നൽകുന്നതാണ് ഇവരുടെ കഥാപാത്രങ്ങൾ. രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് പ്രധാന സാങ്കേതിക പ്രവർത്തകർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് വെങ്കട് കെ. നാരായണയും യാഷും നിർമ്മിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്.