‘ടോക്സിക്’ ചിത്രത്തിന്റെ ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

 കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ റിലീസിന് ഒരുങ്ങുന്നു. ആക്ഷനും വികാരങ്ങൾക്കും തികച്ചും വ്യത്യസ്തമായ ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്.

 

 കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ റിലീസിന് ഒരുങ്ങുന്നു. ആക്ഷനും വികാരങ്ങൾക്കും തികച്ചും വ്യത്യസ്തമായ ദൃശ്യാവിഷ്കാരത്തിനും പ്രാധാന്യം നൽകുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയലുകൾക്കും ട്രെയിലറിനും വൻ വരവേൽപ്പാണ് സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള അഡ്വാൻസ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ബ്രിട്ടൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ മുൻകൂട്ടി തന്നെ റെക്കോർഡ് ബുക്കിംഗാണ് രേഖപ്പെടുത്തുന്നത്.

വനിതാ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഗീതു മോഹൻദാസ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരടങ്ങുന്ന ശക്തമായ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ആഖ്യാനത്തിലും അവതരണത്തിലും പുതുമ പുലർത്തുന്ന ചിത്രത്തിൽ ‘റായ’ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ് യഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇരട്ട വേഷത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന സൂചനകളും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ഈ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചതാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ മൊഴിമാറ്റി ചിത്രം തിയറ്ററുകളിൽ എത്തും. രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീത സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർ ജെ.ജെ. പെറിയുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. KVN പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.