ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 12K ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ് അതിരടി
ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 13ന് വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 13ന് വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിക്കാവുന്ന ബ്ലോക്ക്ബസ്റ്റർ എന്റർടൈനറാണ് ചിത്രമെന്നും പ്രേക്ഷക പ്രതികരണം സൂചിപ്പിക്കുന്നു. ആഗോള റിലീസായി റെഗുലർ പ്രദർശനം ആരംഭിച്ച ഇന്ന് രാവിലെ മുതൽ, ചിത്രം കേരളത്തിലെ തീയേറ്ററുകളെ ആഘോഷത്തിന്റെ പൂരപ്പറമ്പുകളാക്കി മാറ്റിയാണ് മുന്നേറുന്നത്. നിരൂപകരും മികച്ച അഭിപ്രായമാണ് ചിത്രത്തിന് നൽകുന്നത്.
ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 12K ടിക്കറ്റുകൾക്ക് മുകളിൽ വരെ വിറ്റു പോകുന്ന തരത്തിൽ ട്രെൻഡ് ചെയ്ത ചിത്രം, ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിംഗ് നേടുമെന്നും ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. കേരളത്തിന് പുറത്ത് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫിസ് തുടക്കമാണ് ചിത്രം നേടുന്നത്. 10 കോടിക്ക് മുകളിൽ ആഗോള ഓപ്പണിംഗ് ഡേ കളക്ഷൻ നേടുന്ന മലയാള ചിത്രങ്ങളുടെ പട്ടികയിലും അതിരടി ഇടം നേടുമെന്ന് ഉറപ്പായിട്ടുണ്ട്.
മുടങ്ങി കിടന്ന ഒരു കോളേജ് ഫെസ്റ്റിവൽ വീണ്ടും നടത്താൻ ശ്രമിക്കുന്ന സാം കുട്ടി എന്ന ബേസിൽ ജോസഫ് കഥാപാത്രത്തിന് എതിരെ, ടോവിനോ തോമസ് അവതരിപ്പിക്കുന്ന ശ്രീക്കുട്ടൻ എന്ന ഗായകനും പഴയ ഗുണ്ടയും ആയ കഥാപാത്രം വരുന്നതാണ് ചിത്രത്തിൽ ആക്ഷൻ, ചിരി എന്നിവക്ക് തിരി കൊളുത്തുന്നത്. ഇവർക്കൊപ്പം ചിത്രത്തിലേക്ക് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ ചിത്രം ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് ആയി മാറുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡ് ചെയ്യുന്ന ചിത്രത്തിന്റെ ഷോകളെല്ലാം മിനിറ്റുകൾക്കുള്ളിൽ ഹൗസ്ഫുൾ ആയി മാറുന്ന കാഴ്ചയും കാണാൻ സാധിക്കും.