'തുടരും' ചിത്രത്തിന്റെ ടീസർ പുറത്ത് 

മോഹൻലാൽ നായകനായി വരുന്ന പുതിയ ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഏറെ പ്രതീക്ഷ ഉണർത്തുന്ന ചിത്രം ഏപ്രിൽ 25ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് അറൈവൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

<a href=https://youtube.com/embed/AeZ-xl6k2MY?autoplay=1&mute=1><img src=https://img.youtube.com/vi/AeZ-xl6k2MY/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">

കമൽഹാസൻ, മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം നിൽക്കുന്ന ഷൺമുഖന്റെ ഫോട്ടോകൾ കാണിച്ച് കൊണ്ട് തുടങ്ങുന്ന ടീസർ താടിയുടെ കാര്യം പറഞ്ഞാണ് അവസാനിക്കുന്നത്. ഈ രം​ഗം നേരത്തെയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പുതിയ ടീസറിന് താഴെ മോഹൻലാലിനും ടീമിനും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

എമ്പുരാന് ശേഷം മോഹൻലാലിൻറേതായി റിലീസിനെത്തുന്ന ചിത്രമാണ് തുടരും. കഴിഞ്ഞ വർഷം ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. കെ ആർ സുനിലിൻറെ കഥയ്ക്ക് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് തുടരും ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്.