ചെറിയ വേഷത്തില്‍ അഭിനയിച്ചെങ്കിലും ആ സിനിമ കാണാന്‍ കഴിഞ്ഞില്ല, അഞ്ഞൂറു രൂപയാണ് ടിക്കറ്റ് ; ധുരന്തറിനെ കുറിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വാക്കുകള്‍
ചിത്രത്തിന്റെ അവസാന രംഗത്തില്‍ ബദറുല്‍ ഇസ്ലാം ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
തനിക്ക് ഇതുവരെ ചിത്രം കാണാന്‍ സാധിച്ചില്ലെന്നും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് അതിന് കാരണമെന്നും പറയുകയാണ് ബദറുല്‍ ഇസ്ലാം എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍.
രണ്‍വീര്‍ സിങ് ചിത്രം ധുരന്ദര്‍ 2 ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ നേടി മുന്നേറുകയാണ്. ആഗോള തലത്തില്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വാക്കുകള്‍ ആണ് വൈറലാകുന്നത്.
തനിക്ക് ഇതുവരെ ചിത്രം കാണാന്‍ സാധിച്ചില്ലെന്നും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് അതിന് കാരണമെന്നും പറയുകയാണ് ബദറുല്‍ ഇസ്ലാം എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍.
ചിത്രത്തിന്റെ അവസാന രംഗത്തില്‍ ബദറുല്‍ ഇസ്ലാം ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. താന്‍ എന്തുകൊണ്ടാണ് ഇതുവരെ സിനിമ കാണാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ബദറുല്‍ വിശദീകരിക്കുന്നുണ്ട്. ഒരു സിനിമ ടിക്കറ്റിന് ഏകദേശം 500 രൂപയാണ് വില. അഞ്ച് പേരടങ്ങുന്ന തന്റെ കുടുംബത്തോടൊപ്പം സിനിമ കാണണമെങ്കില്‍ 2,500 രൂപ വേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. ഇത് തന്റെ കുടുംബത്തിന്റെ ഒരു മാസത്തെ ആകെ സമ്പാദ്യത്തിന് തുല്യമായ തുകയായതിനാല്‍ സിനിമ കാണാനായി കുറച്ചുകൂടി കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബദറുലിന്റെ ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പോസ്റ്റു ചെയ്ത് അധികം താമസിയാതെ തന്നെ വീഡിയോ ഏറെ ശ്രദ്ധ നേടി. സംവിധായകന്‍ ആദിത്യ ധര്‍ ബദറുലിനും കുടുംബത്തിനുമായി ധുരന്ധര്‍ 2-ന്റെ ഒരു പ്രത്യേക പ്രദര്‍ശനം ഒരുക്കണമെന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.