ശരീരത്തെ അധിക്ഷേപിക്കുന്നവര്‍ മറുവശത്ത് ഇരിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കാത്തവര്‍ ; ഹണി റോസ്

റേച്ചല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് താരം.

 

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവര്‍ അതില്‍ നിന്ന് വരുമാനം ഉണ്ടാക്കുമ്പോള്‍ എന്ത് മാറ്റം വരാനാണെന്നും ഹണി റോസ് ചോദിക്കുന്നു.

ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി ഹണി റോസ്. ശരീരത്തെ അധിക്ഷേപിക്കുന്നവര്‍ മറുവശത്ത് ഇരിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കാത്തവര്‍ ആണെന്ന് നടി ഗൗരി കിഷന്റെ അനുഭവം സൂചിപ്പിച്ച് ഹണി റോസ് പറയുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവര്‍ അതില്‍ നിന്ന് വരുമാനം ഉണ്ടാക്കുമ്പോള്‍ എന്ത് മാറ്റം വരാനാണെന്നും ഹണി റോസ് ചോദിക്കുന്നു. 

റേച്ചല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് താരം.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചല്‍' ആണ് ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം. കരിയറില്‍ ഇതുവരെകാണാത്ത വേഷപ്പകര്‍ച്ചയിലാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രം ഡിസംബര്‍ 12 മുതലാണ് തിയേറ്ററുകളില്‍ എത്തുന്നത്.