'വലതുവശത്തെ കള്ളന്‍' ഒടിടിയിലേക്ക്
മാര്‍ച്ച് 27 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്
ഒരു ദിവസം ആന്റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്‍' ഒടിടിയിലേക്ക്. ബിജു മേനോനും ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം തിയേറ്ററില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ ആന്റണി സേവ്യറായാണ് ചിത്രത്തില്‍ ബിജു മേനോന്‍ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
മാര്‍ച്ച് 27 ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. സാമുവല്‍ ജോസഫ് എന്ന അച്ഛന്‍ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലുള്ളത്
ആന്റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോന്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം സിസ്റ്റത്തിന്റെ പരാജയം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായി അവതരിപ്പിക്കുന്നുണ്ട്. 'ടോക്‌സിക് പാരന്റിംഗ്' എന്ന വിഷയത്തേയും പക്വതയോടെ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡിനു തോമസ് ഈലന്റെ തിരക്കഥ മികച്ച രീതിയില്‍ ജീത്തു ജോസഫ് സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.