അന്ന് അവര്‍ എന്നെ ട്രോളി, ഇന്ന് എനിക്കു സംസ്ഥാന അവാര്‍ഡ് ലഭിച്ചു ; വൈറലായി രശ്മികയുടെ വാക്കുകള്‍

അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം നടി പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.

 

'ഞാന്‍ ഇവിടെ വന്നപ്പോള്‍, നിങ്ങള്‍ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോള്‍, ഞാന്‍ നിങ്ങളുടെ മുന്നില്‍ ഔദ്യോഗികമായി ഒരു മരുമകളായി നില്‍ക്കുന്നു

തെലങ്കാന ഗദ്ദര്‍ ഫിലിം അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാഗ ചൈതന്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രശ്മിക മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ദി ഗേള്‍ഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്മികയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം നടി പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.

'ഞാന്‍ ഇവിടെ വന്നപ്പോള്‍, നിങ്ങള്‍ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോള്‍, ഞാന്‍ നിങ്ങളുടെ മുന്നില്‍ ഔദ്യോഗികമായി ഒരു മരുമകളായി നില്‍ക്കുന്നു. നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാന്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാര്‍ഡ് ലഭിച്ചു', രശ്മിക പറഞ്ഞു.