ചാര്‍ലിയെ പോലെ ആകാന്‍ ശ്രമിച്ച് പാളിപ്പോയി എന്ന നിലയില്‍ കുറേ ട്രോളുകള്‍ വന്നു ; തന്നെ ദുല്‍ഖര്‍ മെസേജ് അയച്ച് ആശ്വസിപ്പിച്ചെന്ന് ബിബിന്‍ ജോര്‍ജ്

ഡിക്യു എനിക്ക് മെസേജ് അയച്ചു. ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്ന് പറഞ്ഞു.

 

കൂടല്‍ എന്ന സിനിമയില്‍ ബിബിന്‍ ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തിന്റെ വികലമായ കോപ്പിയടിയാണ് എന്നായിരുന്നു ട്രോളുകള്‍ ഉയര്‍ന്നിരുന്നത്.

ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. കൂടല്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ട്രോളുകള്‍ ഉയര്‍ന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ ആശ്വസിപ്പിച്ചതിനെ കുറിച്ചാണ് അഭിമുഖത്തില്‍ ബിബിന്‍ ജോര്‍ജ്‌സംസാരിച്ചത്.

കൂടല്‍ എന്ന സിനിമയില്‍ ബിബിന്‍ ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തിന്റെ വികലമായ കോപ്പിയടിയാണ് എന്നായിരുന്നു ട്രോളുകള്‍ ഉയര്‍ന്നിരുന്നത്. ഇത് സിനിമയുടെ സ്ട്രീമിങ്ങിനെ പിന്നാലെയാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഈ സമയത്താണ് ബിബിനെ തേടി ദുല്‍ഖറിന്റെ മെസേജ് എത്തിയത്.

'DQ ഒരു നല്ല മനുഷ്യനാണ്. കൂടല്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത് ചാര്‍ലിയെ പോലെ ആകാന്‍ ശ്രമിച്ച് പാളിപ്പോയി എന്ന നിലയില്‍ എനിക്ക് കുറെ കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഒരുപാട് ട്രോളുകള്‍ വന്നു. ആ സമയത്ത് ഡിക്യു എനിക്ക് മെസേജ് അയച്ചു. ഇതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്ന് പറഞ്ഞു.
തനിക്ക് എതിരെയും ഇങ്ങനെ കുറെ ട്രോളുകള്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കക്കാലത്ത് നേരിട്ട ട്രോളുകളെ കുറിച്ചും സംസാരിച്ചു. അദ്ദേഹത്തെ പോലെ ഇത്രയും തിരക്കുള്ള ഒരാള്‍ നമ്മളെ ആശ്വസിപ്പിക്കാനായി മെസേജ് അയക്കുകയാണ്. അതൊന്ന് ആലോചിച്ച് നോക്കൂ. അന്ന് എനിക്ക് വലിയ സന്തോഷമായി,' ബിബിന്‍ ജോര്‍ജ് പറഞ്ഞു.