ബ്രേക്കപ്പിന്‍റെ  വിഷമം മുന്‍പ് ഉണ്ടായിരുന്നു,  ഇപ്പോൾ കൂൾ ആണെന്ന് വിൻസി

ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. 
 
ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. 

മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. രേഖ എന്ന വിന്‍സിയുടെ ചിത്രം തീയറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടി റിലീസിന് ശേഷം ഏറെ പ്രശംസ പിടിച്ചുപറ്റി. 

ഭീമന്റെ വഴി, വികൃതി, കനകം കാമിനി കലഹം, രേഖ, ജനഗണമന, സൗദി വെള്ളക്ക, സോളമന്‍റെ തേനീച്ചകള്‍ എന്നി വിന്‍സി അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ തന്‍റെ സ്വഭാവത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നു പറയുകയാണ് വിന്‍സി. ഐആം വിത്ത് ധന്യ മേനോന്‍ എന്ന ചാറ്റ് ഷോയിലാണ് വിന്‍സി തന്‍റെ മനസ് തുറന്നത്. 

തന്റെ പ്രണയങ്ങൾ ഒരാഴ്ച മാത്രമേ നിലനിൽക്കാറുള്ളൂവെന്ന് പറയുന്ന വിന്‍സി അതിന്‍റെ കാരണവും വ്യക്തമാക്കുന്നുണ്ട്.  'ഒരു റിലേഷൻഷിപ്പിലാണെങ്കിൽ ഞാന്‍ കുറേ ചിന്തിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷൻഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാൽ അവൻ ​ഗ്രേറ്റ് ആണ്. പ്രണയം എന്ന ഫീലിം​ഗിൽ ഞാനെന്റെ എത്തിക്സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവും. ഇപ്പോൾ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന ട്രാക്കിലാണിപ്പോൾ. അത് മനോഹരമാണ്'

'ഞാൻ പ്രണയത്തിലാണെന്ന് പറയും. റിലേഷൻഷിപ്പിലാണെന്ന് കേൾക്കുന്നത് തന്നെ അലർജിയാണ്. സംസാരിക്കുമ്പോൾ റിലേഷൻഷിപ്പെന്ന് വന്നാൽ നോ റിലേഷൻഷിപ്പ്, ഡിഫെന്‍ എന്ന് പറയും,' വിൻസി പറഞ്ഞു.

'ബ്രേക്കപ്പിന്റെ വിഷമം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോൾ കൂൾ ആണ്. ഓക്കെ ബൈ പറയും. ചില ആൾക്കാരുമായി പിരിയുമ്പോൾ വേദന തോന്നും. ചിലരോട് ഫൺ ആണ്. പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. ആൾ മരിച്ച് പോയി. പെട്ടെന്ന് മിസ്സായപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെട്ടു. അത്രയ്ക്കൊന്നും ഇപ്പോഴില്ല ' - ആദ്യ പ്രണയത്തെക്കുറിച്ച് വിന്‍സി പറഞ്ഞു. 

<a href=https://youtube.com/embed/Xt7ZT_0UyKY?autoplay=1&mute=1><img src=https://img.youtube.com/vi/Xt7ZT_0UyKY/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">