നിയമ ലംഘനമില്ല, ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് അവരുടെ കൈവശമുണ്ടായിരുന്ന ചിത്രം ; നയന്‍താരയുടെ അഭിഭാഷകന്‍
നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടില്ല
നയന്‍താര പകര്‍പ്പവകാശ ലംഘനം നടത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
നടി നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചതിന് പിന്നാലെ പ്രതികരിച്ച് നടിയുടെ അഭിഭാഷകന്‍ രാഹുല്‍ ധവാന്‍. നയന്‍താര പകര്‍പ്പവകാശ ലംഘനം നടത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടില്ല. നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. ഇവിടെ കോപ്പിറൈറ്റ് ലംഘനം വരുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ ദിവസമാണ് ധനുഷ് കോടതിയെ സമീപിച്ചത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ് അയച്ചിരുന്നു. ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്‌നേഷ് ശിവനും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.