'രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല'; ബോണി കപൂര്‍

ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹന്‍ലാല്‍ അതിനേക്കാള്‍ മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല', ബോണി കപൂര്‍ പറഞ്ഞു.

രാജ്യത്ത് മോഹന്‍ലാലിനേക്കാള്‍ മികച്ച നടനായി മറ്റാരുമില്ലെന്ന് ബോണി കപൂര്‍. ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹന്‍ലാല്‍ അതിനേക്കാള്‍ മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കിലെയും തമിഴിലെയും മികച്ച നടന്മാരെക്കുറിച്ചും ബോണി പറയുക ഉണ്ടായി. ഇപ്പോള്‍ ഒരു പൊതു പരിപാടിയില്‍ ബോണി പറഞ്ഞ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

തെലുങ്ക് സിനിമ ഒരു ഗ്ലാമര്‍ വശം കാണിച്ചു, തമിഴില്‍ നിന്നും ഭാരതി രാജ, ഭാഗ്യരാജ്, ശ്രീധര്‍ അങ്ങനെ ഒരുപാട് നടന്‍മാര്‍ ഉണ്ടായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടന്‍ ഉണ്ടായിരിക്കുന്നത് മലയാള സിനിമയില്‍ നിന്നാണ്, അത് മോഹന്‍ലാല്‍ ആണ്. രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല', ബോണി കപൂര്‍ പറഞ്ഞു.