മോഹിനിയാട്ടം’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഭരതനാട്യ’ത്തിന്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ എത്തും. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന ഈ ഡാർക്ക് ഹ്യൂമർ മർഡർ മിസ്റ്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.
 

കൊച്ചി: മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ഭരതനാട്യ’ത്തിന്റെ രണ്ടാം ഭാഗം ‘മോഹിനിയാട്ടം’ ഏപ്രിൽ 10-ന് തീയേറ്ററുകളിൽ എത്തും. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന ഈ ഡാർക്ക് ഹ്യൂമർ മർഡർ മിസ്റ്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്.

ആദ്യ ഭാഗത്തിലെ നായകൻ ഭരതൻ നായരുടെ മരണശേഷം അദ്ദേഹം ബാക്കിവെച്ചുപോയ പുതിയ പ്രശ്നങ്ങളിൽ കുടുങ്ങുന്ന ശശിധരന്റെയും (സൈജു കുറുപ്പ്) കുടുംബത്തിന്റെയും അവസ്ഥയാണ് ചിത്രം പ്രമേയമാക്കുന്നത്. ഓരോ നീക്കത്തിലും സംശയാലുക്കളായ ചിലർ ഈ കുടുംബത്തെ വിടാതെ പിന്തുടരുന്നതും തുടർന്നുണ്ടാകുന്ന നിഗൂഢതകളുമാണ് സിനിമയുടെ ഹൈലൈറ്റ്.

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഒടിടിയിൽ 100 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയ ‘ഭരതനാട്യ’ത്തിന്റെ വിജയത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ബബ്ലു അജു ക്യാമറയും ഷഫീഖ് വി ബി എഡിറ്റിങ്ങും നിർവഹിക്കുന്നു. ‘ഇലക്ട്രോണിക് കിളി’യാണ് സംഗീതം.

കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.