‘മസ്തിഷ്ക മരണം’ ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും

 

 ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ കൃഷാന്ത് വീണ്ടും എത്തുന്നു. മലയാള സിനിമയിൽ അധികം പരീക്ഷിക്കപ്പെടാത്ത ഡിസ്റ്റോപ്യൻ സൈബർ പങ്ക് ജോണറിൽ ഒരുങ്ങുന്ന ‘മസ്തിഷ്ക മരണം’ ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.

2046-ലെ കേരളത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ‘ബ്ലേഡ് റണ്ണർ’ പോലുള്ള ലോകോത്തര ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വിഎഫ്എക്സിന് വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്നിട്ടുണ്ട്. ഇതിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം ഇതിനോടകം വൈറലാണ്. രജിഷ വിജയന്റെ വേറിട്ട ഗെറ്റപ്പാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. രജിഷ വിജയനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുമ്പോൾ സഞ്ജു ശിവറാം അതിഥി താരമായി എത്തുന്നു.

ഛായാഗ്രഹണം പ്രയാഗ് മുകുന്ദൻ, സംഗീതം വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ് അർഷാദ് വർക്കല, സംഘട്ടനം ശ്രാവൺ സത്യ, വസ്ത്രാലങ്കാരം ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയേഷ് എൽ ആർ, കളറിസ്റ്റ് അർജുൻ മേനോൻ, സ്‌റ്റിൽസ് കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്, പിആർഒ ശബരി.