തിയേറ്ററുകളിൽ വിജയകരമായി മുന്നേറി ‘ബത്ത’
വിജയ് സേതുപതിയെ നായകനാക്കി ബാലാജി തരണീധരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ബത്ത’ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. ആഗോളതലത്തിൽ ഇതുവരെ 30 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഇതിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം 27 കോടിയോളം കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.

പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘നടുവുല കൊഞ്ചം പക്കാത്തെ കാണോം’, ‘സീതാകാന്തി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും വീണ്ടും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മലയാളി നടി ലിജോമോൾ ജോസ് നായികയായി എത്തുന്ന ചിത്രത്തിന് സായ് അഭ്യങ്കറാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അച്ഛൻ-മകൾ ആത്മബന്ധത്തിന്റെ കഥ പറയുന്നതും കെ.കെ. നഗർ ഗാന ജീവ വരികളെഴുതിയതുമായ ചിത്രത്തിലെ ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.