നേട്ടങ്ങള്‍ കൊയ്ത് ലോക

ഒരൊറ്റ തെലുങ്ക് സിനിമയ്ക്ക് പോലും ലോകയുടെ 300 കോടി കളക്ഷനെ മറികടക്കാനായില്ല എന്ന പ്രത്യേകതയുമുണ്ട്.

 


ഈ വര്‍ഷം ആഗോള കളക്ഷനില്‍ തെലുങ്ക് സിനിമകളെ മുഴുവന്‍ മറികടന്നിരിക്കുകയാണ് ലോക.

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമ ലോക ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയാണ് നേടിയത്. ഇപ്പോഴിതാ സിനിമയെത്തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്.


ഈ വര്‍ഷം ആഗോള കളക്ഷനില്‍ തെലുങ്ക് സിനിമകളെ മുഴുവന്‍ മറികടന്നിരിക്കുകയാണ് ലോക. ഒരൊറ്റ തെലുങ്ക് സിനിമയ്ക്ക് പോലും ലോകയുടെ 300 കോടി കളക്ഷനെ മറികടക്കാനായില്ല എന്ന പ്രത്യേകതയുമുണ്ട്. പവന്‍ കല്യാണ്‍ ചിത്രം ഒജി ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രം. 293.76 കോടിയാണ് ഒജിയുടെ ഫൈനല്‍ കളക്ഷന്‍. മലയാളത്തിലെ ആദ്യ മുന്നൂറ് കോടി സ്വന്തമാക്കിയ ലോകയാകട്ടെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്.