ധുരന്ദര്‍ 2 രണ്ടാം ഭാഗം അടുത്ത വര്‍ഷം തിയറ്ററിലെത്തും

അടുത്ത വര്‍ഷം എപ്പോള്‍ ചിത്രം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

 

ധുരന്ദര്‍ ആഗോളതലത്തില്‍ 900 കോടി സ്വന്തമാക്കി കഴിഞ്ഞു.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ ഇപ്പോള്‍ തിയേറ്ററില്‍ മുന്നേറുകയാണ്. റീലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തില്‍ 900 കോടിയ്ക്ക് അടുത്ത് സിനിമ സ്വന്തമാക്കി കഴിഞ്ഞു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത വര്‍ഷം എപ്പോള്‍ ചിത്രം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാര്‍ച്ച് 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കേരളത്തിലും വലിയ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം.