പ്രഭാസ് ചിത്രം രാജാസാബിന്റെ റിലീസ് നീട്ടിയെന്ന വാര്‍ത്ത ; വ്യക്തത വരുത്തി നിര്‍മ്മാതാവ്

 

പ്രഭാസിന്റെ ഇരട്ടവേഷം തന്നെയായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്.

 

റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബി'ന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. 

അതിനിടയില്‍ രാജസാബ് റിലീസ് നീട്ടിവെച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങളെ തള്ളിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം അടുത്ത വര്ഷം ജനുവരി 9 ന് തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവായ ടി.ജി. വിശ്വപ്രസാദ് അറിയിച്ചിരിക്കുന്നത്. 

പ്രഭാസിന്റെ ഇരട്ടവേഷം തന്നെയായിരുന്നു ട്രെയിലറിലെ ഹൈലൈറ്റ് ആയിരുന്നത്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ച ഏവരേയും വിസ്മയിപ്പിച്ചിരുന്നു.