ദ രാജാ സാബ് തെലുങ്കില്‍ മാത്രം നൂറു കോടിയിലേക്ക്
വെറും ഒമ്പത് കോടി രൂപയുണ്ടെങ്കില്‍ കളക്ഷന്‍ തെലുങ്കില്‍ നിന്ന് മാത്രം 100 കോടി ക്ലബിലെത്തും.
മൂന്നാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 161 കോടി രൂപയാണ്.
പ്രഭാസ് ചിത്രം ദ രാജാ സാബ് ആദ്യ ദിവസം 100 കോടിയിലധികം കളക്ഷന്‍ നേടിയെങ്കില്‍ മൂന്നാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 161 കോടി രൂപയാണ്.
തെലുങ്കില്‍ നിന്ന് മാത്രം 91 കോടി രൂപ ദ രാജാ സാബ് നേടിയിട്ടുണ്ട് എന്നാണ് പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി വെറും ഒമ്പത് കോടി രൂപയുണ്ടെങ്കില്‍ കളക്ഷന്‍ തെലുങ്കില്‍ നിന്ന് മാത്രം 100 കോടി ക്ലബിലെത്തും. എന്നാല്‍ ഹിന്ദിയില്‍ മോശം പ്രതികരണമാണ് ചിത്രം നേടുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 15.75 കോടി നേടാനേ ദ രാജാ സാബിന് കഴിഞ്ഞുള്ളൂ.
ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാറാണ് ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 160 കോടി രൂപയ്ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനുപുറമേ തിയറ്ററിക്കല്‍ റൈറ്റ്‌സ് ഇനത്തില്‍ 180 കോടി രൂപയും ലഭിച്ചു.