എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന വ്യക്തി ; നടന്‍ സന്തോഷ് നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ്
ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നില്കുകയായിരുന്നു...
'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവര്‍ത്തയാണ്.
വാഹനാപകടത്തില്‍ അന്തരിച്ച നടന്‍ സന്തോഷ് നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന രസികനായ ഒരാളാണ് സന്തോഷ് നായരെന്നും വിയോഗ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചുവെന്നും സുരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവര്‍ത്തയാണ്...ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നില്കുകയായിരുന്നു...കൂടെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആണ് ഇത്രയും രസികന്‍ ആയ ഒരാള്‍ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്..എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും...അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ...ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങള്‍ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു...അത്യധികം വേദനയോടെ വിട'- സുരാജ് കുറിച്ചു.