ബുക്ക് മൈ ഷോയിൽ നിന്ന്  ‘ദി പാരഡൈസ്’ ചിത്രത്തിന്റെ റിവ്യൂകൾ നീക്കം ചെയ്തു

 നാനി നായകനായെത്തിയ പുതിയ ചിത്രം ‘ദി പാരഡൈസ്’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ചത്ര വിജയം നേടാത്തതിനും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനും പിന്നാലെ ബുക്ക് മൈ ഷോയിൽ ചിത്രത്തിന്റെ റേറ്റിംഗുകളും റിവ്യൂകളും നീക്കം ചെയ്തു. ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിലെ പേജിൽ ‘റേറ്റിംഗും അവലോകനവും പ്രവർത്തനരഹിതമാക്കി’ എന്ന് മാത്രമാണ് ഇപ്പോൾ കാണിക്കുന്നത്.

എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടില്ല. ‘ടോക്സിക്’, ‘ഉസ്താദ് ഭഗത് സിംഗ്’ തുടങ്ങിയ മറ്റ് പ്രമുഖ ചിത്രങ്ങളുടെ കാര്യത്തിലും ബുക്ക് മൈ ഷോ ഇതിനുമുൻപും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തിന് ലഭിച്ച നെഗറ്റീവ് അവലോകനങ്ങളെയും നിരൂപകർ ചൂണ്ടിക്കാണിച്ച പോരായ്മകളെയും നടൻ നാനി തുറന്നമനസ്സോടെ അംഗീകരിച്ചു.

തന്റെ സിനിമയിൽ ചൂണ്ടിക്കാണിച്ച കുറ്റങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നുവെന്നും, പ്രേക്ഷകരുടെ പ്രതികരണങ്ങളും ട്രോളുകളും ഒരുപോലെ ആസ്വദിച്ചതായും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. സിനിമയ്ക്കായി അണിയറപ്രവർത്തകർ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും, ചിത്രത്തെ ആഘോഷിക്കേണ്ടതും വിലയിരുത്തേണ്ടതും പ്രേക്ഷകരാണെന്നും വ്യക്തമാക്കിയ നാനി തനിക്ക് നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദിയും അറിയിച്ചു.