വാര്‍ത്തകള്‍ അസംബന്ധം ; വിവാഹ മോചന വാര്‍ത്തയെ കുറിച്ച് അഭിഷേക് ബച്ചന്‍

തങ്ങളെ കുറിച്ച് പറയുന്നതും തരിമ്പും സത്യമില്ലാത്ത കെട്ടുകഥകളാണെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

 

സെലിബ്രിറ്റികളെ കുറിച്ച് കഥകള്‍ മെനയുന്നവര്‍ ഏറെയാണ്.

ബോളിവുഡിലെ താരജോഡികളാണ് ഐശ്വര്യ റായ്യും അഭിഷേക് ബച്ചനും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകാന്‍ പോവുകയാണെന്ന നിലയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പല ഓണ്‍ലൈന്‍ പേജുകളും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും സമൂഹമാധ്യമങ്ങളില്‍ അഭിഷേകിനെയും ഐശ്വര്യയെയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള കമന്റുകള്‍ നിറയുകയും ചെയ്തിരുന്നു.

ഇപ്പോള്‍ വിവാഹമോചന അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. വന്ന വാര്‍ത്തകളെല്ലാം തികഞ്ഞ അസംബന്ധങ്ങളാണെന്ന് അഭിഷേക് പറയുന്നു. സെലിബ്രിറ്റികളെ കുറിച്ച് കഥകള്‍ മെനയുന്നവര്‍ ഏറെയാണ്. അതില്‍ ഒരു വാസ്തവവും ഉണ്ടാകില്ല. തങ്ങളെ കുറിച്ച് പറയുന്നതും തരിമ്പും സത്യമില്ലാത്ത കെട്ടുകഥകളാണെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.
'ആദ്യം അവര്‍ ഞങ്ങള്‍ എന്നാകും വിവാഹം കഴിക്കുക എന്നായിരുന്നു തീരുമാനിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ എന്നാകും പിരിയുക എന്നായി. എല്ലാം വെറും അസംബന്ധങ്ങളാണ്. ഐശ്വര്യക്ക് എന്നെ അറിയാം, അവളെ എനിക്കും. ഞങ്ങള്‍ നല്ല സന്തോഷത്തിലും ആരോഗ്യത്തിലും ജീവിക്കുന്ന കുടുംബമാണ്. അതാണ് ഏറ്റവും പ്രധാനം.
ഈ വരുന്ന അഭ്യൂഹങ്ങളിലും റിപ്പോര്‍ട്ടുകളിലുമൊന്നും ഒരു സത്യവുമില്ല. അതുകൊണ്ട് അതൊന്നും എന്നെ ബാധിക്കാറും ഇല്ല,' അഭിഷേക് ബച്ചന്‍