മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രം സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ; പ്രിയദര്‍ശന്‍

'100 -ാം ചിത്രം മോഹന്‍ലാലിനൊപ്പമാണ്.

 

എന്റെ ആദ്യ സിനിമയിലെ നായകനാണ് എന്റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മോഹന്‍ലാലുമായി പുതിയ ചിത്രം ചെയ്യുന്നതിനെ കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നു.

'100 -ാം ചിത്രം മോഹന്‍ലാലിനൊപ്പമാണ്. എന്റെ ആദ്യ സിനിമയിലെ നായകനാണ് എന്റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്. അത് ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ദൈവം സഹായിച്ചാല്‍ അത് നടക്കട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കോമഡി സിനിമ ആയിരിക്കില്ല. അത് ഞാനിപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല. പക്ഷേ അത് സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു', പ്രിയദര്‍ശന്‍ പറഞ്ഞു.

 ബോക്‌സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ഒരു സ്‌പോര്‍ട്‌സ് ഡ്രാമയ്ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്നുവെന്ന തരത്തില്‍ 2021 ല്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ ചിത്രം പിന്നീട് ഉപേക്ഷിച്ചിരുന്നു.