മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 യുടെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ചിത്രം 330 കോടി ആഗോള ബിസിനസ് നേടിയിരുന്നു.
ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്ത് കഴിഞ്ഞ് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്ന് മുതല്‍ ആണ് സിനിമ എത്തിയത്. മലയാളം പതിപ്പിനൊപ്പം സിനിമയുടെ മറ്റു ഡബ്ബ് വേര്‍ഷനുകളും ഇന്ന് ഒടിടിയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് പതിപ്പിന്റെ ഒടിടി റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ആദ്യ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്ത സംവിധായിക ശ്രീപ്രിയ, ഫ്രാഞ്ചൈസിയുടെ തെലുങ്ക് അവകാശങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നാം ഭാഗത്തിന്റെ തെലുങ്ക് ഡബ്ബിന്റെ റിലീസ് തടഞ്ഞിരിക്കുന്നത്. ദൃശ്യം 3 തെലുങ്കില്‍ റിലീസ് ചെയ്യുന്നത് അനുവദിക്കരുത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതില്‍ കൂടുതല്‍ ഉത്തരവുകള്‍ വരുന്നത് വരെ മലയാളം സിനിമയുടെ തെലുങ്ക് ഭാഷാ പതിപ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു.
ചിത്രം 330 കോടി ആഗോള ബിസിനസ് നേടിയിരുന്നു. ബോക്‌സ് ഓഫീസ് കളക്ഷന് പുറമേ ഒ.ടി.ടി- സാറ്റ്‌ലൈറ്റ് ബിസിനസ് ഉള്‍പ്പെടെയാണ് ചിത്രം 330 കോടി നേടിയത്.സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.