കൂട്ടുകാര്‍ കാണിച്ച തമാശ, ഞാന്‍ സ്‌കൂളില്‍ നിന്ന് പുറത്തായി ; ഭഗത് മാനുവേല്‍
കൂട്ടുകാര്‍ തമാശ കാണിച്ചതാണെങ്കിലും താന്‍ സ്‌കൂളില്‍ നിന്ന് പുറത്താകേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.
പിന്നീട് സിസ്റ്റര്‍ നിര്‍മലയാണ് വൈകുന്നേരങ്ങളില്‍ മഠത്തില്‍ ഇരുത്തി 30 ദിവസം എന്നെ പഠിപ്പിച്ചത്. അങ്ങനെയാണ് എസ്എസ്എല്‍സി ജയിക്കുന്നതെന്നും ഭഗത് പറയുന്നു.
മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് നടന്‍ ഭഗത് മാനുവേല്‍. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനമായ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് താരം മലയാള സിനിമയിലെത്തുന്നത്. ആട് 3യാണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം.
ഇപ്പോഴിതാ താരം തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ കൂട്ടുകാര്‍ തന്ന ഒരു പണിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ്. കൂട്ടുകാര്‍ തമാശ കാണിച്ചതാണെങ്കിലും താന്‍ സ്‌കൂളില്‍ നിന്ന് പുറത്താകേണ്ടി വന്നുവെന്നാണ് താരം പറയുന്നത്.
'പഠിത്തത്തില്‍ ഞാന്‍ അത്ര മികച്ച ഒരാളല്ലെങ്കിലും ടീച്ചര്‍മാര്‍ക്കൊക്കെ എന്നെ വളരെ ഇഷ്ടമായിരുന്നു. ഫൈനല്‍ എക്‌സാമിന്റെ രണ്ട് മാസം മുമ്പ് ആനുവല്‍ ഡേ നടക്കുകയാണ്. കള്ളുകുടിയന്‍ ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ആ സമയത്ത് എന്റെ കൂടെയുള്ള കുറച്ച് കൂട്ടുകാരുണ്ട്. അവര്‍ തമാശ കാണിച്ചതാണ്. അന്നത്തെ ബോധമില്ലായ്മയാണ്, അവര്‍ കുറച്ച് റം എടുത്ത് എന്റെ ദേഹത്തൊക്കെ ഒഴിച്ചു. ഞാന്‍ അന്ന് മദ്യപിക്കുകയൊന്നുമില്ല. പത്താം ക്ലാസിലല്ലേ. സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്തു. കുടിയന്‍ ബൈജുവിന്റെ സ്‌കിറ്റായിരുന്നു. എല്ലാവരും കയ്യടിച്ചു, ഭയങ്കര ആഘോഷമായിരുന്നു. പക്ഷെ ഇറങ്ങിയപ്പോള്‍ എനിക്ക് കിട്ടിയത് കുടിച്ചിട്ട് സ്റ്റേജില്‍ കയറിയതിന് സസ്‌പെന്‍ഷനാണ്. ഉള്ള വില മുഴുവനും പോയി'- ഭഗത് പറഞ്ഞു. പിന്നീട് സിസ്റ്റര്‍ നിര്‍മലയാണ് വൈകുന്നേരങ്ങളില്‍ മഠത്തില്‍ ഇരുത്തി 30 ദിവസം എന്നെ പഠിപ്പിച്ചത്. അങ്ങനെയാണ് എസ്എസ്എല്‍സി ജയിക്കുന്നതെന്നും ഭഗത് പറയുന്നു.