വിജയ് ചിത്രത്തിന്റെ ഹിന്ദി പേരും പോസ്റ്ററും ചര്‍ച്ചയാകുന്നു

 


'ജന നേതാ' എന്നാണ് ജനനായകന്റെ ഹിന്ദി പതിപ്പിന്റെ പേര്.

 

രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്

ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകന്‍. ഒരു പൊളിറ്റിക്കല്‍ കമേഷ്യല്‍ എന്റര്‍ടെയ്‌നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ പേരും പോസ്റ്ററുമാണ് ശ്രദ്ധ നേടുന്നത്.


'ജന നേതാ' എന്നാണ് ജനനായകന്റെ ഹിന്ദി പതിപ്പിന്റെ പേര്. വിജയ്യും ബോബി ഡിയോളും ഒരുമിച്ച് നില്‍ക്കുന്ന ഒരു പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. സീ സ്റ്റുഡിയോസ് ആണ് സിനിമയുടെ നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി ഒന്‍പതിന് തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദി വേര്‍ഷനും പുറത്തുവരും.