ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സാമന്ത

കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്.

 

നവംബര്‍ 19നാണ് കുഞ്ഞ് ജനിച്ചത്. 'ദേവ് നിഡിമോരു' എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്

നടി സാമന്ത റൂത്ത് പ്രഭുവിനും സംവിധായകന്‍ രാജ് നിഡിമോരുവിനും ആണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികള്‍. നവംബര്‍ 19നാണ് കുഞ്ഞ് ജനിച്ചത്. 'ദേവ് നിഡിമോരു' എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച സന്തോഷവാര്‍ത്ത ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. താരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാ ലോകത്തുനിന്നും ആരാധകരില്‍നിന്നും നിരവധി പേരാണ് എത്തുന്നത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.