'ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല'; കാന്താര 1 പാക്കപ്പ്

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.

 

മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമയുടെ ചിത്രീകരണം പൂർത്തി ആയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

സോഷ്യൽ മീഡിയയിൽ റിഷഭ് ഷെട്ടിയുടെ വോയിസ് ഓവറോടു കൂടിയ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണ ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ 250 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ നിരന്തര അപകടങ്ങളും സിനിമയെ വിടാതെ പിന്തുടർന്നിരുന്നു. ഞാൻ വിശ്വസിച്ച ദൈവം എന്നെ കൈവിട്ടില്ല എന്നാണ് വിഡിയോയിൽ റിഷഭ് ഷെട്ടി പറയുന്നത്.