'ജൂണ്‍ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

2016 ല്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല.

 

നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതില്‍ ഒഫീഷ്യല്‍ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല.

ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ല്‍ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് ചര്‍ച്ചയാകുന്നത്.

ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നല്‍കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രം ജൂണ്‍ 15 ന് മുന്‍പ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതില്‍ ഒഫീഷ്യല്‍ അപ്ഡേറ്റ് ഒന്നും വന്നിട്ടില്ല. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തില്‍ വേഷമിടുന്നത്.