തരുണ് മൂര്ത്തിയുടെ 'അതിമനോഹരം' ഡബ്ബിംഗ് ആരംഭിച്ചു
തരുണ് മൂര്ത്തിയുടെ 'അതിമനോഹരം' ഡബ്ബിംഗ് ആരംഭിച്ചു
മീശ പിരിച്ചുള്ള മോഹന്ലാലിന്റെ ചിത്രം ആരാധകര് ഉള്പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു.
ചിത്രത്തിനായി മോഹന്ലാല് താടി വടിച്ചത് ഏറെ വൈറലായിരുന്നു.
തുടരും എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിന് ശേഷം തരുണ് മൂര്ത്തി'യും മോഹന്ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്. സിനിമയുടെ ഡബ്ബിം?ഗ് ആരംഭിച്ചു. ഡബ്ബിം?ഗ് സ്റ്റുഡിയോയില് നിന്നുമുള്ള മോഹന്ലാലിന്റെ ഫോട്ടോകള് പങ്കിട്ട് അണിയറപ്രവര്ത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിനായി മോഹന്ലാല് താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹന്ലാലിന്റെ ചിത്രം ആരാധകര് ഉള്പ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു.
'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുണ് മൂര്ത്തി നല്കിയ മറുപടി നേരത്തെ ശ്രദ്ധ നേടിയിരുന്നു.
'ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാന് തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങള് ഒഴിവാക്കുക', എന്നായിരുന്നു തരുണ് മൂര്ത്തി നല്കിയ മറുപടി.