102 ഡിഗ്രി പനിയിലാണ് ആ നൃത്തം ചെയ്തത് ; വേദിക

'ആട് 3 ഞാന്‍ കണ്ടു. ബോംബെയില്‍ വെച്ചാണ് ഞാന്‍ സിനിമ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി.

 

102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് സുല്‍ത്താന്‍ എന്ന ഗാനത്തിനായി ഡാന്‍സ് ചെയ്തതാണെന്നും ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും വേദിക പറയുന്നു.

ആട് 3യിലെ  സുല്‍ത്താന്‍ എന്ന ഗാനവും വേദികയുടെ ഡാന്‍സും വളരെയധികം ശ്രദ്ധ നേടിയിരുന്നു. 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് സുല്‍ത്താന്‍ എന്ന ഗാനത്തിനായി ഡാന്‍സ് ചെയ്തതാണെന്നും ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും വേദിക പറയുന്നു.

'ആട് 3 ഞാന്‍ കണ്ടു. ബോംബെയില്‍ വെച്ചാണ് ഞാന്‍ സിനിമ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി പാപ്പനും ഡ്യൂഡുമാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍. സിനിമ ഇപ്പോള്‍ 100 കോടി കടന്നെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. വിജയ് ബാബു, മിഥുന്‍ മാനുവല്‍ തോമസ്, ഷാന്‍ റഹ്‌മാന്‍, അഖില്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിനിടയില്‍ എനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഭാഗ്യവശാല്‍, ആ സമയം എന്റെ പരമാവധി നല്‍കാന്‍ ദൈവം എനിക്ക് ശക്തി നല്‍കി,' വേദിക പറഞ്ഞു.